കൊല്ലം : പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി പ്രതികരിച്ചു.
പോലീസിനെ അറിയിക്കാതെയുള്ള ഗവര്‍ണറുടെ നടപ്പിന്റെ അര്‍ഥം എന്താണ്. എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് ഏതോ സിനിമയില്‍ ജഗതി നടക്കുന്നതുപോലെയായിരുന്നു. പരിഹാസ കഥാപാത്രമായി ഗവര്‍ണര്‍ മാറിയെന്നും മന്ത്രി പറഞ്ഞു.
തനിക്ക് യോജിക്കാത്തവരെയെല്ലാം അദ്ദേഹം വിളിക്കുന്നത് ക്രിമിനലെന്നോ റാസ്ക്കലെന്നോ ആണ്. പഴയ ഹെഡ് കോണ്സറ്റബിള് ആകേണ്ട ആളായിരുന്നു അദ്ദേഹം.
പഴയ സിനിമയിലൊക്കെ പോലീസ് സ്റ്റേഷനില്‍ എത്തുന്ന എല്ലാവരെയും ചീത്ത വിളിക്കുന്ന ചില പോലീസുകാര്‍ ഉണ്ടെന്നും അതുപോലെയാണ് ഗവര്‍ണറെന്നും മന്ത്രി വിമര്‍ശിച്ചു.