കണ്ണൂര്‍ : ചൊക്ലിയില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. ഭര്‍തൃവീട്ടുകാര്‍ ഷഫ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തൊട്ടിൽപാലം സ്വദേശിയായ ഷഫ്നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ഷഫ്നയെ ഭര്‍തൃവീട്ടുകാര്‍ ശാരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചതായി ഒരിയ്ക്കല്‍ പരാതി പറഞ്ഞിട്ടുണ്ട്.
ഷഫ്നയ്ക്ക് ഭര്‍ത്താവിനെയും ഭയമായിരുന്നു. സംഭവത്തില്‍ ചൊക്ലി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബം പ്രതികരിച്ചു.