തൃശൂർ : സംസ്ഥാനത്ത് രണ്ടിടങ്ങളിൽ നിന്നായി ആറ് സ്കൂൾ വിദ്യാർഥികളെ കാണാതായതായി പരാതി. തൃശൂർ കരുവന്നൂർ, പന്തളം എന്നിവിടങ്ങളിലാണ് കുട്ടികളെ കാണാതായത്.
കരുവന്നൂരിൽ സെന്റ് ജോസഫ് സ്കൂളിലെ മൂന്ന് എഴാം ക്ലാസ് വിദ്യാർഥികളെയും പന്തളത്ത് ബാലാശ്രമത്തിൽ നിന്നു മൂന്ന് പ്ലസ് ടു വിദ്യാർഥിനികളെയുമാണ് കാണാതായിരിക്കുന്നത്. തേലപ്പിള്ളി സ്വദേശികളാണ് കരുവന്നൂരിൽ നിന്നു കാണാതായ വിദ്യാർഥികൾ. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു.
ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാർഥിനികളെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. രാവിലെ പതിവു പോലെ കുട്ടികൾ സ്കൂളിലേക്ക് പോയിരുന്നു. എന്നാൽ വൈകീട്ടും പെൺകുട്ടികൾ തിരിച്ചെത്തിയില്ല. ബാലാശ്രമം അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.