തിരുവനന്തപുരം: ഡിജിപിയുടെ വീട്ടുവളപ്പില്‍ ചാടിക്കയറി മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ വീഴ്ച ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്നെത്തിയ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കിടന്നും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.പ്രതിഷേധക്കാരെ തടയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് സാധിച്ചില്ല. ഇവരെ പിന്നീട് കൂടുതല്‍ പോലീസ് എത്തി ഇവിടെനിന്ന് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം നടത്തുമെന്നാണ് പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പ്രതിഷേധം ഡിജിപിയുടെ വീട്ടുവളപ്പിലേക്ക് മാറ്റുകയായിരുന്നു.