കായംകുളം: നവകേരള സദസ് ശനിയാഴ്ച ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നടക്കും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് സദസ് നടക്കുക. കായംകുളത്താണ് ആദ്യ സ്വീകരണം.
അതേ സമയം, കൊല്ലം ചക്കുവള്ളിയില്‍ നവകേരള സദസിന് പകരം വേദിയായി. ചക്കുവള്ളി മൈതാനത്തിന് സമീപമാണ് പുതിയവേദി. കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ് ക്ഷേത്രമൈതാനത്ത് സംഘടിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നല്കിയ അനുമതി കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചടയമംഗലം മണ്ഡലത്തിലെ വേദിയും മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ദേവിക്ഷേത്രത്തില്‍ നിന്നും കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്കാണ് വേദി മാറ്റുന്നത്.