തൃശ്ശൂർ: കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.