തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വയ്ക്കില്ലെന്ന് രഞ്ജിത്ത്. സംവിധായകന് ഡോ. ബിജുവിനെതിരേയുള്ള പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. അക്കാദമിയില്‍ ഒരു സമാന്തരയോഗവും നടന്നിട്ടില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു.
വിവാദപരാമര്‍ശങ്ങള്‍ക്ക് പിന്നാലെ അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് ഇ മെയില്‍ സന്ദേശമയച്ചിരുന്നു. രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന കത്ത് സാംസ്കാരിക സെക്രട്ടറിക്കും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം രഞ്ജിത്ത് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്. തിയറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ബിജുവിന് എന്ത് റെലവന്സാണുള്ളതെന്ന് ആലോചിക്കണം എന്നായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍നിന്നും സംവിധായകന് ഡോ. ബിജു രാജിവച്ചിരുന്നു