ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ വിധിപ്രസ്താവത്തിനു പിന്നാലെ നാടകീയരംഗങ്ങൾക്കും കോടതിപരിസരം സാക്ഷിയായി. പ്രതി അർജുനെ കോടതി വെറുതെ വിട്ടതോടെ ഇരയായ പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും വൈകാരിക പ്രതികരണവുമായി എത്തി.
പന്ത്രണ്ടുവർഷം കാത്തിരുന്ന് ലഭിച്ച കുഞ്ഞാണെന്നും അവൾക്ക് നീതി ലഭിച്ചില്ലെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പ്രതികരിച്ചു.കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന് പറഞ്ഞിരുന്നു.