കൊച്ചി: അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. രാവിലെ ഒമ്പതോടെ പ്രത്യേക വിമാനത്തില്‍ ഭൗതികശരീരം തിരുവനന്തപുരത്തെത്തിക്കും. ഉച്ചയ്ക്ക് രണ്ട് വരെ പട്ടത്തെ സിപിഐ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 11ന് വാഴൂരിലാണ് സംസ്കാരം നടക്കുക. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാൽപാദം കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്.