തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപ ഉയർന്ന് 46,160 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 5,770 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസ്ഥാനത്തെ സ്വർണവില. ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് എത്തിയിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയിലേക്ക് എത്തിയിരുന്നു. വർഷാരംഭത്തിൽ 40,360 രൂപയിൽ ആരംഭിച്ച സ്വർണവില വർഷാവസാനമെത്തുമ്പോൾ പവന് 5,800 രൂപ വരെ ഉയർന്നു കഴിഞ്ഞു. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.