തൃശൂർ : മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളയാത്ര പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് എൽഡിഎഫ് ചെയ്യുന്നത്. വില കുറഞ്ഞ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി സർക്കാർ പൊറാട്ട് നാടകം കളിക്കുകയാണ്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രചരണം പച്ചക്കളമാണ്. സംസ്ഥാന സർക്കാരിന്റെ പരാജയം കേന്ദ്ര സർക്കാരിന് മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡുകൾ സൃഷ്ടിക്കുന്നവർ രാജ്യദ്രോഹികൾ ആണ്. ഇതിന് നേതൃത്വം നൽകിയത് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ആണെന്നും കോൺഗ്രസ് നേതൃത്വത്തിനും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.