മുംബൈ : ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.മത്സരത്തില്‍ ഇരുടീമുകളിലും മാറ്റമില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇരുടീമുകളും നിലനിര്‍ത്തിയിരിക്കുന്നത്.
ലീഗ് സ്റ്റേജില്‍ ഒന്‍പത് മത്സരങ്ങളിലും വിജയിച്ച് പരാജയം അറിയാതെയാണ് ഇന്ത്യ സെമിയില്‍ കയറിയത്. ലീഗ് സ്റ്റേജില്‍ നാലുമത്സരങ്ങളില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡ് നാലാം സ്ഥാനത്ത് എത്തിയതോടെയാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
2019 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കളിക്കളത്തിൽ ഇറങ്ങുന്നത്.