കാസര്‍കോട് : കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം നിസാര്‍-തസ്രീഫ ദമ്പതികളുടെ മകന് മസ്തുല്‍ ജിഷാനാണ് മരിച്ചത്.
വീട്ടുമുറ്റത്ത് ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും കളിക്കുന്നതിനിടെയാണ് അപകടം. ഇതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന്റെ മുന്നില്‍ നിന്ന കുഞ്ഞ് വാഹനത്തിന്റെ ടയറിനടിയില്‍പ്പെടുകയായിരുന്നു.ബന്ധുവാണ് കാറോടിച്ചിരുന്നത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.