കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബ് ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഇന്നലെ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു.
അലന് ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പാലീസ് നല്കുന്ന സൂചന. അലന്റെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എറണാകുളത്തുള്ള ബന്ധുവിന്റെ ഫ്ലാറ്റിലാണ് അലന് താമസിച്ചിരുന്നത്. 30ലധികം ഉറക്ക ഗുളിക കഴിച്ചുവെന്നാണ് വിവരം. ഒരു കുറിപ്പ് എഴുതി സുഹൃത്തുക്കള്‍ക്ക് അയച്ചതായും വിവരങ്ങള്‍ ഉണ്ട്. കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം.