തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപ്രിക്കുന്നു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തുടനീളം ശക്തമായ മഴലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.മധ്യ, വടക്കന്‍ ജില്ലകളിലാവും അതിശക്തമായ മഴ പെയ്യുക. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും കനത്ത മഴ ലഭിക്കും. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ,എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.