കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ ആസൂത്രകൻ ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, വധശ്രമം, യുഎപിഎ, സ്ഫോടക വസ്തു നിയമം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, കളമശേരി സ്ഫോടനത്തിൽ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ വെന്റിലേറ്ററിലാണ്. 12 പേർ ഐസിയുവിൽ തുടരുന്നു. കളമശേരി മെഡിക്കൽ കോളജിലും, ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.