കോട്ടയം: സ്വകാര്യ ബസ് വ്യവസായത്തോട് സര്‍ക്കാരും ഗതാഗത മന്ത്രിയും കാട്ടുന്ന അവഗണനയ്ക്കെതിരെയും ബസ് വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയും ബസുടമകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സര്‍വീസുകള്‍ നിലയ്ക്കും. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ എല്ലാം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ കാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകൾ പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടനകൾ നേരത്തെ ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.