തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതോടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ വയനാട് എന്നിവിടങ്ങളിലും കോട്ടയം മുതല്‍ പാലക്കാട് വരെയുമുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴ ലഭിക്കുന്നുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞിന് രണ്ടിനും രാത്രി പത്തിനും ഇടയിലാണ് ഇടിമിന്നല്‍ സാധ്യത കൂടുതലായുള്ളത്. ഈ സമയം കഴിവതും ഏവരും ജാഗ്രത പാലിക്കണം.