കൊച്ചി: സിപിഎമ്മിന്റെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിൽ ജനതാദൾ (എസ്) സംസ്ഥാന നേതൃയോഗം ഇന്നു ചോരും. ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ (എസ്) എൻഡിഎയിൽ ചേർന്നതോടെ പാർട്ടി സംസ്ഥാനഘടകം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നിർദേശം നൽകിയതോടെയാണ് ഇന്ന് നേതൃയോഗം ചോരുന്നത്.
ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞു പുതിയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. പുതിയ പാർട്ടി രൂപീകരിച്ച് തത്കാലം തനിച്ചുനിന്നശേഷം മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇന്ന് രാവിലെ 11 ന് എറണാകുളം വൈഎംസിഎ ഹാളിൽ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, മന്ത്രി കെ.കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.