ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ സാധാരണക്കാരുടെ ജീവൻ വൻതോതിൽ പൊലിയുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും നേർക്കുനേർ ചർച്ചയ്ക്കു വഴിയൊരുക്കാനും ഇരുപക്ഷവും തയാറാകണമെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര ആവശ്യപ്പെട്ടു.
ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തെ ഇന്ത്യൻ പ്രതിനിധി അപലപിച്ചു. ഇസ്രയേലും പലസ്തീനും സമാധാനത്തോടെ കഴിയുന്ന ദ്വിരാഷ്ട്ര ഫോർമുലയാണ് ഇന്ത്യ എക്കാലത്തും മുന്നോട്ടുവയ്ക്കുന്നതെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര പറഞ്ഞു.