ഗാസ : ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച രീതിയാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. അതേസമയം ഹമാസിന്റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 704 പേര് കൊല്ലപ്പെട്ടതായി പലസ്തീന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം ആദ്യം ഗാസയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം പലസ്തീന് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടവരില്‍ 305 കുട്ടികളും 173 സ്ത്രീകളും 78 വൃദ്ധരുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള മന്ത്രാലയം അറിയിച്ചു.