തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആർ.എസ്.എസ് ശാഖകളുടെ പ്രവർത്തനത്തിൽ കർശന നിർദേശവുമായി ദേവസ്വം ബോർഡ്. ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകികൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും സർക്കുലറിൽ പറയുന്നു. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാമെന്നും ക്ഷേത്രങ്ങളിൽ ദേവസ്വം വിജിലൻസ് മിന്നൽ പരിശോധനകൾ നടത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് എൽ.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് ആർ.എസ്.എസിനെ നിയന്ത്രിക്കാനുള്ള സർക്കുലർ പുറത്തുവരുന്നത്.