സ്റ്റോക്ഹോം : ധനതത്വ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന് നേടി.തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ് ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്. ധനതത്വ ശാസ്ത്രത്തില്‍ പുരസ്കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്ഡിന്.
പുരസ്കാരം തന്നെ അ്ത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ ഗോള്ഡിന് പ്രതികരിച്ചു. ഒരു ദശലക്ഷം ഡോളറിനൊപ്പം 18 കാരറ്റ് സ്വര്‍ണമെഡലും ഡിപ്ലോമയും നല്‍കും. ക്ലോഡിയ ഗോള്ഡിന് നടത്തിയ കണ്ടെത്തലുകള്‍ സാമ്പത്തിക രംഗത്തെ വലിയ പ്രത്യാഘാതങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ജൂറി വിലയിരുത്തി.