ചെന്നൈ : ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് പുറത്തായത്. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്റയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് റണ്‍സുമായി ഡേവിഡ് വാര്‍ണറും 11 റണ്‍സുമായി സ്റ്റീവ് സ്മിത്തും ബാറ്റിങ് തുടരുന്നു.
ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന് കിഷന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടി. ആര് അശ്വിന്, ജഡേജ, കുല്‍ദീപ് സ്പിന്‍ ത്രയവും ഇന്ത്യക്കായി ഇറങ്ങും.