ബംഗളൂരു : ബംഗളൂരുവിലെ അത്തിബല്ലെയില് പടക്കകടകള്‍ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. രാത്രി വൈകി നടത്തിയ തിരച്ചിലിനിടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
കത്തിയമര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്ക്കിടങ്ങള്ക്കിടയില് കൂടുതല്‍ പേര് കുടുങ്ങിക്കിടപ്പുണ്ടോ എന്ന് ആശങ്ക ഉള്ളതിനാല്‍ പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം 4.30നായിരുന്നു സംഭവം.
തൊഴിലാളികള്‍ വാഹനത്തില്‍നിന്നു പടക്കം ഇറക്കുന്നതിനിടെയാണ് ഒരു കടയ്ക്ക് തീപിടിച്ചത്. ഇവിടെനിന്ന് തൊട്ടടുത്തുള്ള കടകളിലേക്കും തീ പടരുകയായിരുന്നു. അഗ്നിശമന സേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അര്‍ധരാത്രിയോടെയാണ് തീ പൂര്‍ണമായി അണയ്ക്കാനായത്.