ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആണെന്ന് സംശയം ബലപ്പെടുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശമാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തി പകര്‍ന്നത്.
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയേയും എഎപി എംപി സഞ്ജയ് സിങ്ങിനേയും അറസ്റ്റ് ചെയ്ത് ജലിലിലടച്ചിരുന്നു. എന്നാല്‍ അഴിമതിയുടെ സൂത്രധാരന്‍ ഇപ്പോഴും പുറത്തുണ്ടെന്നും, അദ്ദേഹത്തിന്റെ ഊഴം അടുത്തു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.