ഹാങ്ചൗ : ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. ഇന്ത്യൻ താരം നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ കിഷോർ കുമാർ ജനയ്ക്കാണ് വെള്ളി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ നീരജ് ചോപ്ര സുവർണ ജേതാവായി. നാലാം അവസരത്തിൽ 88.88 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് സ്വർണം നേടിയത്. 87.54 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് കിഷോർ കുമാർ വെള്ളി സ്വന്തമാക്കിയത്.