പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പുതുശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചത്.ഒരേ കുഴിയിലാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.കേസില്‍ സ്ഥലമുടമ അനന്തന് നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ക്ക് ഷോക്കേറ്റത്. മരിച്ച നിലയില്‍ കണ്ടെത്തിയതോടെ മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഈ യുവാക്കളും അഭിന്‍, അജിത് എന്നീ സുഹൃത്തുക്കളും സതീഷിന്റെ കരിങ്കരപ്പുള്ളിയിലെ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് തങ്ങളെ തേടിയെത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ മറ്റൊരിടത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അഭിനും അജിത്തും വേനോലിയില്‍ എത്തിയെങ്കിലും സതീഷിനെയും സുജിത്തിനെയും കാണാഞ്ഞതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണിലും ഇവരെ കിട്ടാതെ വന്നതോടെ കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.