കൊച്ചി: കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ നടന്ന തിരിമറികളെപ്പറ്റി ചോദ്യംചെയ്യാനായി സിപിഎം നേതാവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) വിളിച്ചുവരുത്തി.
ചോദ്യംചെയ്യലിനായി രാവിലെ പത്തരയോടെ കണ്ണൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. സിപിഎം സംസ്ഥാന സമിതി അംഗമായ കണ്ണന് കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകളെപ്പറ്റി അറിവുണ്ടായിരുന്നുവെന്നാണ് ഇഡി കരുതുന്നത്. കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീശനുമായുള്ള ബന്ധത്തെപ്പറ്റി അറിയാനായി കണ്ണനെ മുമ്പും ഇഡി ചോദ്യംചെയ്തിട്ടുണ്ട്.