ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിറയെ ഗോളടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്!
എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍ പങ്കിട്ടു. ലളിത് ഉപാധ്യായ്, വരുണ്‍ കുമാര്‍ എന്നിവര്‍ നാല് വീതം ഗോളുകള്‍ നേടി. മന്ദീപ് സിങ് ഹാട്രിക്കും സ്വന്തമാക്കി.
ജയത്തോടെ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ഇന്ത്യ പൂള് എയില്‍ ഒന്നാം സ്ഥാനത്ത്. പൂള് എ, ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയില്‍ കടക്കുക.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ അഭാവത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്നില്‍.
എഴ്, 24, 37, 53 മിനിറ്റുകളിലാണ് ലളിത് ഗോളുകള്‍ നേടിയത്. വരുണ്‍ 12, 36, 50, 52 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. 18, 27, 28 മിനിറ്റുകളിലാണ് മന്ദീപ് ഗോളുകള്‍ നേടിയത്. 17ാം മിനിറ്റില്‍ അഭിഷേക്, 38ല്‍ അമിത് രോഹിദാസ്, 42ല്‍ സുഖ്ജീത്, 43ല്‍ ഷംഷേര്‍ സിങ്, 57ല്‍ സഞ്ജയ് എന്നിവരും ശേഷിച്ച ഗോളുകള്‍ ലക്ഷ്യത്തിലെത്തിച്ചു.