കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി കുറയുന്നു. വ്യാഴാഴ്ച രാവിലെ 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. മൂന്ന് സാമ്പിളുകളുടെ ഫലംകൂടി ഇന്ന് എത്തിയേക്കും. ഇതുവരെ 382 സാമ്പിളുകളാണ് നെഗറ്റീവ് ആയിട്ടുള്ളത്. ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു. സാധാരണ നിലയിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ കുട്ടി കാണിക്കുന്നുണ്ട്. കുട്ടിക്ക് നല്‍കിയിരുന്ന ഓക്സിജന്‍ സഹായം കഴിഞ്ഞദിവസം ഒഴിവാക്കി.
ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നിലയിലും പുരോഗതിയുണ്ട്. ഇവര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നിലവില്‍ 950 പേരാണ് സമ്പര്‍ക്ക പട്ടികയിലായി ഐസലോഷനില്‍ കഴിയുന്നത്. ഇവര്‍ക്കാര്‍ക്കും മറ്റ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനിടെ പൂന, ഭോപ്പാല്‍ മെഡിക്കൽ സംഘങ്ങള്‍ വവ്വാലിന്റെ സാമ്പിള്‍ വെവ്വേറെ ശേഖരിക്കും. നിലവില്‍ ഇവര്‍ നടത്തിയ പരിശോധന എല്ലാം നെഗറ്റീവ് ആണ്. എന്നാല്‍ നിപയുടെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.