തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത് . സർക്കാരിന്റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട.
മുഖ്യമന്ത്രിയുടെ മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതിൽ സി.പി.എമ്മിന്റെ നേതൃപരമായ പങ്ക് ചർച്ച ചെയും. മാസപ്പടി വിവാദം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുമോ എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്. കരിവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയ്ക്ക് വന്നേക്കും . മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഘടകക്ഷികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യവും ചർച്ചയാകാൻ സാധ്യതയുണ്ട്.