തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരായ ഇടത് മുന്നണിയുടെ പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍ നടക്കും. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം കേന്ദ്രസർക്കാർ തിരുത്തമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ സമരം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നില്ല, ജിഎസ് ടി വിഹിതം നല്‍കുന്നില്ല തുടങ്ങിയവയാണ് എല്‍.ഡി.എഫിന്റെ പരാതികള്‍. രാവിലെ ആരംഭിക്കുന്ന സത്യഗ്രഹം എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. സമരം രാജ് ഭവന് മുന്നിലായത് കൊണ്ട് ബില്ലുകളില്‍ ഒപ്പിടാത്ത ഗവർണർക്കെതിരായ പ്രതിഷേധമാക്കി കൂടെ മാറ്റാന്‍ മുന്നണി തീരുമാനിച്ചിട്ടുണ്ട്.