തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ഒഡീഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 2 ദിവസം ഒഡീഷ – ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതേസമയം, തെക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുകയാണ്. അതിനാൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ.