തൃശൂര്‍: അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി റെയ്ഡ് അവസാനിച്ചു. രാവിലെ എട്ടരയോടെയാണ് 24 മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായത്.കരുവന്നൂര്‍ കേസ് പ്രതി സതീഷ്കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അയ്യന്തോള്‍ ബാങ്കില്‍ റെയ്ഡ് നടത്തിയത്. ഇയാളുടെ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 40 കോടി രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് വിവരം.ഒരു ദിവസം 50000 രൂപ വച്ച് 25ലേറെ തവണ ഇയാള്‍ ബാങ്കില്‍ പണം നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ നിക്ഷേപം നടത്തിയതെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഈ ബാങ്കില്‍ ഉണ്ടായിരുന്ന നാല് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു.