തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നടക്കുന്ന ഇഡി റെയ്ഡിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ഗോവിന്ദന് പറഞ്ഞു.
ഇഡി പോകാത്ത സ്ഥലമുണ്ടോയെന്ന് ഗോവിന്ദന് ചോദിച്ചു. ഇഡി ചോദ്യം ചെയ്യാത്ത ഏത് പാര്‍ട്ടിയും പ്രസ്ഥാനവുമാണ് ഉള്ളത്. അങ്ങനെ നോക്കിയാല്‍ സുധാകരനും രാഹുല്‍ ഗാന്ധിയുമൊക്കെ ഇതില്‍ ഉള്‍പ്പെടുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഐ മാത്രമല്ല പല ബോര്‍ഡ് അംഗങ്ങളും പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിക്കുമെന്നാണ് പാര്‍ട്ടി നിലപാട്.
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് പാര്‍ട്ടി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ഗോവിന്ദന് പ്രതികരിച്ചു.