കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വർധിക്കും . ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയ സാഹചര്യത്തിൽ അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാകും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർദ്ധന. മുൻകാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക.
വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി. കഴിഞ്ഞ ടെണ്ടറുകളിൽ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബർ മുതൽ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക. ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് നീക്കം. ഹ്രസ്വകാല, സ്വാപ്പ് ടെൻഡറുകൾ പ്രകാരം കെ എസ് ഇ ബി വൈദ്യുതി വാങ്ങും.