കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന് പിടിയില്‍. കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന് സേവ കേന്ദ്രം നടത്തുന്ന ജയേഷിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നു. ഇതില്‍ കുട്ടി പീഡനത്തിനിരയായ കാര്യം തുറന്ന് പറയുകയും സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയുമായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.ഇയാളുമായി ബന്ധപ്പെട്ട് സമാനമായ സംഭവങ്ങള്‍ വേറെ നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.