കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും പവന് 120 രൂപ കുറഞ്ഞിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇപ്പോഴുള്ളത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 48,000 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 6,000 രൂപയാണ് വിപണി വില. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ കുറഞ്ഞ് 78.50 രൂപയും എട്ട് ഗ്രാമിന് നാലു രൂപ കുറഞ്ഞ് 628 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 1,926.70 യുഎസ് ഡോളറായിട്ടുണ്ട്.