തൃശ്ശൂർ : ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകൾ അശ്വതിയാണ് വധു.
തൃശ്ശൂർ കുട്ടനെല്ലൂർ സീവീസ് പ്രസിഡൻസിയിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ , സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പി.ബി അംഗം എം.എ ബേബി, സിനിമാതാരം മമ്മൂട്ടി, മന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.