കൊച്ചി : ഹൗസ് സർജൻസിക്കിടെ സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്ന പരാതിയിൽ വനിതാ ഡോക്ടറിൽ നിന്ന് ഉടൻ മൊഴിയെടുക്കും.വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈൻ മുഖേനയാണ് മൊഴി രേഖപ്പെടുത്തുക. മൊഴിയെടുത്ത ശേഷം ഇന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
2019 ൽ എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനവുമായി ബന്ധപ്പെട്ട വിവരം വനിതാ ഡോക്ടര്‍ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. സംഭവം നടന്ന സമയത്ത് വിവരം ചില സഹപ്രവര്‍ത്തകരോട് മാത്രമാണ് ഡോക്ടര്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ അന്ന് പരാതി നല്‍കിയിരുന്നില്ലെന്നുമാണ് വിവരം. വനിത ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം സൂപ്രണ്ട് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.