സൂറിച്ച് : ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് അഞ്ചാം സ്ഥാനം. 7.99 മീറ്റർ ചാടിയാണ് ശ്രീശങ്കർ അഞ്ചാമത് എത്തിയത്. ഒന്നാമത്തെ റൗണ്ടിലാണ് ശ്രീശങ്കർ 7.99 മീറ്റർ ചാടിയത്.
ഒളിമ്പിക്സ് ചാമ്പ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ 8.20 മീറ്റർ ചാടി ഒന്നാം സ്ഥാനം നേടി. ജമൈക്കൻ താരം ഗെയിൽ തജൈ 8.07 മീറ്റർ ചാടി രണ്ടാമതും യുഎസ്എയുടെ ലോസൺ ജാരിയോൺ (8.05 മീറ്റർ) മൂന്നാമതും എത്തി.
ആദ്യ ശ്രമത്തിൽ 7.99 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം ശ്രമത്തിൽ 7.96 മീറ്റർ ചാടി. മൂന്നാം ശ്രമം ഫൗളായി. അടുത്ത രണ്ടു ശ്രമങ്ങളിൽ യഥാക്രമം 7.96 മീറ്റർ, 7.93 മീറ്റർ എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ ചാടിയത്