തൃശൂര്‍ : കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയി എന്ന വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. നെടുപുഴ സ്വദേശി റിജില്‍ എന്ന നിഖില്‍ ആണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് കരുണാമയി എന്നറിയപ്പെടുന്ന വിഷ്ണു(24)വിനെ കണിമംഗലം റെയില്‍വെ സ്റ്റേഷന് സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.