ശ്രീനഗർ: ജമ്മുകാഷ്മീരിൽ കുടിലിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും മരിച്ചു. നജ്മ ബീഗം (25), മക്കളായ അസ്മ ബാനോ (ആറ്), ഇഖ്റ ബാനോ (രണ്ട്) എന്നിവരാണ് മരിച്ചത്.
റംബാൻ ജില്ലയിലെ പോഗൽ പാരിസ്ഥാന്റെ മുകൾ ഭാഗത്തുള്ള ഹമ്മർ ഗലിയിലാണ് സംഭവം. നജ്മയുടെ ഭർത്താവ് ഇബ്രാഹിം, അമ്മായിയമ്മ മിർജ ബീഗം എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഉഖേരലിലെ പബ്ലിക് ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.