തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ബെനാമി കേസിൽ എ.സി. മൊയ്തീൻ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ ഇഡിക്കു മറുപടി നൽകി.
ഇന്ന് ഹാജരാകണമെന്നു കാണിച്ച് 28നു സ്പീഡ് പോസ്റ്റായി ഇഡിയുടെ അറിയിപ്പ് മൊയ്തീനു ലഭിച്ചിരുന്നു. അസൗകര്യം ഉണ്ടെന്നും ഇന്ന് ഹാജരാകാനാകില്ലെന്നും മറുപടി നൽകിയതായി മൊയ്തീൻ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണു മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. 22 മണിക്കൂർ നീണ്ട പരിശോധനയിൽ മൊയ്തീന്റെ ഭാര്യയുടേയും മകളുടെയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു. തുടർന്ന് 29 ലക്ഷം രൂപയുടെ നിക്ഷേപം മരവിപ്പിച്ചിരുന്നു.