കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസന സംവാദത്തിന് തയാറാണെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനുണ്ട്. ജെയ്ക്ക് സി. തോമസുമായി നേരിട്ട് തന്നെ വികസന സംവാദത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിൽ വികസന സംവാദത്തിന് തയാറുണ്ടോയെന്ന് എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക്കാണ് യുഡിഎഫ് സ്ഥാനാർഥിയെ വെല്ലുവിളിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കൊണ്ടുവന്ന പദ്ധതികൾ മുരടിപ്പിച്ചത് ഇടത് സർക്കാരുകളെന്നായിരുന്നു വികസന സംവാദവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ചാണ്ടി ഉമ്മൻ വിമർശിച്ചത്. എന്നാൽ പുതുപ്പള്ളിയിൽ കൂടുതൽ വികസനം നടന്നത് ഇടത് സർക്കാരുകളുടെ കാലത്തെന്ന് ജെയ്ക്ക് സി. തോമസിന്റെ വാദം.