ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഴിമതിയേക്കുറിച്ച് സംസാരിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. കേന്ദ്ര സര്‍ക്കാരിന്റെ ഏഴ് ലക്ഷം കോടി രൂപയുടെ അഴിമതികള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ട്. മോദി എന്തുകൊണ്ടാണ് അതേക്കുറിച്ച് സംസാരിക്കാത്തതെന്നും സ്റ്റാലിന് ചോദിച്ചു.
ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്നും സ്റ്റാലിന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണം. ഡിഎംകെയും ഇടത് പാര്‍ട്ടികളുമായുള്ളത് ആശയപരമായ സഖ്യമാണ്. അടുത്ത ഇന്ത്യ മുന്നണി യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗത്തില്‍ താനും പങ്കെടുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുംബൈലില്‍ വച്ചാണ് ഇന്ത്യ മുന്നണിയുടെ അടുത്ത യോഗം ചേരുക.