പുതുപ്പള്ളി : മാത്യു കുഴൽനാടനെതിരെ മോശം പദപ്രയോഗം നടത്തി സിപിഎം നേതാവ് എം.എം. മണി. കുഴൽനാടൻ പരനാറിയാണെന്നായിരുന്നു മണിയുടെ പരാമർശം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ചുപറയാതെ ആണുങ്ങളെപ്പോലെ നേരെ രാഷ്ട്രീയം പറയണമെന്നും മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയിൽ വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് പറയുന്നത് മാത്യു കുഴല്‍നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്‍ക്ക് പറയാന്‍ കൊള്ളുന്ന പണിയാണോ, വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളേയും അവരെയും ഇവരെയും പറയാതെ നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം. അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു- മണി പറഞ്ഞു.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ അവരുടെ വഴിക്ക് വിടണം. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയണം. രാഷ്ട്രീയത്തിലില്ലാത്ത പെണ്ണുങ്ങളും കൊച്ചുങ്ങളും അവര്‍ വീട്ടിലിരിക്കുകയാണ്, പാവങ്ങള്‍. അവരെ വലിച്ചിഴക്കുന്നത് ശരിയാണോയെന്നും മണി ചോദിച്ചു.