തിരുവനന്തപുരം: സിപിഎം ആരോപണം നേരിടുന്ന മാത്യു കുഴൽനാടന് പിന്തുണയുമായി കോൺഗ്രസ് രംഗത്ത്. മാത്യു കുഴൽനാടനെ വേട്ടയാടിയാൽ തിരിച്ചടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കുഴൽനാടനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണം ഉന്നയിക്കുന്നവരെ മുഖ്യമന്ത്രി വേട്ടയാടുകയാണ്. സിപിഎമ്മും ആഭ്യന്തരവകുപ്പും വ്യക്തിവൈരാഗ്യം തീർക്കുന്നു. മുഖ്യമന്ത്രിക്ക് ജനാധിപത്യമര്യാദകളോട് പുച്ഛമെന്നും സുധാകരൻ പറഞ്ഞു.