കൊച്ചി : തന്റെ വരുമാനം സംബന്ധിച്ച കണക്കുകള്‍ സിപിഎമ്മില്‍ നിന്ന് ആര്‍ക്കും പരിശോധിക്കാമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. നികുതി സംബന്ധിച്ച് അറിവുള്ളവര്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് തോമസ് ഐസക്കിനെ പോലെ കാര്യങ്ങള്‍ മനസിലാവുന്ന ആരെയെങ്കിലും അയക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മാത്യു കുഴല്നാടന് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി മറുപടി പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. തന്റെ വരുമാനം പാര്‍ട്ടിക്ക് തന്നെ പരിശോധിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് തയ്യാറാവാതെ തൃപ്തിയില്ല എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. സി എന്‍ മോഹനന് തൃപ്തിയാകുന്നത് പോലെ വിശദീകരിക്കാന്‍ തനിക്കാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ അക്കൗണ്ട് പരിശോധിക്കാനോ, കണക്കുകള്‍ പുറത്തുവിടാനോ തയ്യാറാകുമോ? എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
ആരോപണങ്ങളില്‍ എന്നും മറുപടി പറയാനാകില്ല. ഇപ്പോള്‍ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുതവണ കൂടി മറുപടി നല്‍കാമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.